Friday, December 11, 2009

യാഗാഗ്നി

നിന്നെക്കുറിച്ചോര്‍ത്തു തേങ്ങാത്ത രാത്രികള്‍
ഇന്നെനിക്കില്ലെന്റെ പൊന്മകളേ
പൊട്ടിച്ചിരിച്ചു നടക്കുന്ന നിന്നുള്ള-
മഗ്നിയെരിയുന്ന യാഗശാല.

സ്വപ്നങ്ങള്‍ ദുഃഖങ്ങള്‍ എല്ലാമൊരുമിച്ചു
യാഗാഗ്നിതന്നിലര്‍പ്പിക്കവേ
നിന്റെ മിഴിനീരിലഗ്നിയണഞ്ഞു.
നിനക്കായിനല്‍കുവാനിന്നെനി-
ക്കൊരുതുള്ളിക്കണ്ണീരു കൂടിയില്ല.

ഉള്ളില്‍ക്കരഞ്ഞു ചിരിക്കുന്ന നിന്‍

കള്ളച്ചിരിയും മനോഹരമോമലേ....

പൊട്ടിയവീണക്കമ്പിയെടുത്തച്ഛന്‍

ഇന്നലെയല്ലേ കുടക്കമ്പികെട്ടീ.
അന്നന്നു നമ്മള്‍ പകുത്ത ദുഃഖങ്ങളില്‍
ഓര്‍മ്മയായ് കേഴുകയാണിന്നു നീ.

മൌനങ്ങളൊക്കെയും ചേര്‍ത്തുവെച്ചോ
മൌനത്തില്‍ നീയിന്നുറങ്ങിടുന്നു.
പൊന്നനുജത്തിക്കു നല്കാതെപോയൊര-
പ്പൊന്നുമ്മയോര്‍ത്തവള്‍ കേഴുന്നിതിന്നും.

രാമായണത്തിലുറങ്ങുന്ന വാക്കുകള്‍
നിന്നെയോര്‍ത്തോര്‍ത്തു പിടയുന്ന സന്ധ്യകള്‍
ഒക്കെ മറന്നോ കടന്നുപോയ് നീ.

നീ മാത്രമറിയുന്ന നിന്‍ പ്രണയം
പറയാതെ പറയുകയായിരിക്കാം
ഓമലേ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നൂ
നീയെന്നെയെന്തേ അറിയാതെപോയീ.

കേഴുന്നൊരെന്നമ്മതന്‍ ചിത്രം
ഉള്ളില്‍ നിറഞ്ഞു വിതുമ്പിനില്ക്കേ
കൊല്ലുവതെങ്ങനെ ഞാനെന്നെ??

7 comments:

  1. ഉള്ളില്‍ തട്ടുന്ന വരികള്‍.....
    നല്ല കവിത

    ReplyDelete
  2. വര്‍ഷണീ,നന്നായിരിക്കുന്നു.

    ReplyDelete
  3. "യാഗാഗ്നിയാമൊരു കവിതയാണെങ്കിലും
    അതിനുള്ളിൽ നിറയുന്നു സ്നേഹ വർഷം "
    എല്ലാ നന്മകളു!!

    ReplyDelete
  4. നീ മാത്രമറിയുന്ന നിന്‍ പ്രണയം
    പറയാതെ പറയുകയായിരിക്കാം
    ഓമലേ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നൂ
    നീയെന്നെയെന്തേ അറിയാതെപോയീ.

    വര്‍ഷണീ..
    ഇഷ്ടായിട്ടോ...

    ReplyDelete
  5. നല്ല ഉദ്ദ്യമം.. അക്ഷരതെറ്റുകൾ തിരുത്തുകയാണെങ്കിൽ വായന കൂടുതൽ ഹൃദ്യമാവും.

    ReplyDelete
  6. നവവത്സരാശംസകള്‍

    ReplyDelete
  7. നീ മാത്രമറിയുന്ന നിന്‍ പ്രണയം
    പറയാതെ പറയുകയായിരിക്കാം
    ഓമലേ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നൂ
    നീയെന്നെയെന്തേ അറിയാതെപോയീ.

    ഈ വരികള്‍ വളരെ മനോഹരമായിട്ടുണ്ട്.

    ReplyDelete

എന്റെ എഴുത്തുകള്‍ നിങ്ങളുടെ വായനകളറിയാന്‍ കാത്തിരിക്കുന്നു....
ഇവിടെ എന്തെഴുതണമെന്നത് നിങ്ങളുടെ തീരുമാനം.