ഇന്നെനിക്കില്ലെന്റെ പൊന്മകളേ
പൊട്ടിച്ചിരിച്ചു നടക്കുന്ന നിന്നുള്ള-
മഗ്നിയെരിയുന്ന യാഗശാല.
സ്വപ്നങ്ങള്‍ ദുഃഖങ്ങള്‍ എല്ലാമൊരുമിച്ചു
യാഗാഗ്നിതന്നിലര്‍പ്പിക്കവേ
നിന്റെ മിഴിനീരിലഗ്നിയണഞ്ഞു.
നിനക്കായിനല്‍കുവാനിന്നെനി-
ക്കൊരുതുള്ളിക്കണ്ണീരു കൂടിയില്ല.
ഉള്ളില്‍ക്കരഞ്ഞു ചിരിക്കുന്ന നിന്
കള്ളച്ചിരിയും മനോഹരമോമലേ....
പൊട്ടിയവീണക്കമ്പിയെടുത്തച്ഛന്‍
ഇന്നലെയല്ലേ കുടക്കമ്പികെട്ടീ.
അന്നന്നു നമ്മള് പകുത്ത ദുഃഖങ്ങളില്‍
ഓര്‍മ്മയായ് കേഴുകയാണിന്നു നീ.
മൌനങ്ങളൊക്കെയും ചേര്‍ത്തുവെച്ചോ
മൌനത്തില്‍ നീയിന്നുറങ്ങിടുന്നു.
പൊന്നനുജത്തിക്കു നല്കാതെപോയൊര-
പ്പൊന്നുമ്മയോര്‍ത്തവള്‍ കേഴുന്നിതിന്നും.
രാമായണത്തിലുറങ്ങുന്ന വാക്കുകള്‍
നിന്നെയോര്‍ത്തോര്‍ത്തു പിടയുന്ന സന്ധ്യകള്‍
ഒക്കെ മറന്നോ കടന്നുപോയ് നീ.
നീ മാത്രമറിയുന്ന നിന് പ്രണയം
പറയാതെ പറയുകയായിരിക്കാം
ഓമലേ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നൂ
നീയെന്നെയെന്തേ അറിയാതെപോയീ.
കേഴുന്നൊരെന്നമ്മതന്‍ ചിത്രം
ഉള്ളില്‍ നിറഞ്ഞു വിതുമ്പിനില്ക്കേ
കൊല്ലുവതെങ്ങനെ ഞാനെന്നെ??

ഉള്ളില്‍ തട്ടുന്ന വരികള്‍.....
ReplyDeleteനല്ല കവിത
വര്ഷണീ,നന്നായിരിക്കുന്നു.
ReplyDelete"യാഗാഗ്നിയാമൊരു കവിതയാണെങ്കിലും
ReplyDeleteഅതിനുള്ളിൽ നിറയുന്നു സ്നേഹ വർഷം "
എല്ലാ നന്മകളു!!
നീ മാത്രമറിയുന്ന നിന് പ്രണയം
ReplyDeleteപറയാതെ പറയുകയായിരിക്കാം
ഓമലേ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നൂ
നീയെന്നെയെന്തേ അറിയാതെപോയീ.
വര്ഷണീ..
ഇഷ്ടായിട്ടോ...
നല്ല ഉദ്ദ്യമം.. അക്ഷരതെറ്റുകൾ തിരുത്തുകയാണെങ്കിൽ വായന കൂടുതൽ ഹൃദ്യമാവും.
ReplyDeleteനവവത്സരാശംസകള്‍
ReplyDeleteനീ മാത്രമറിയുന്ന നിന് പ്രണയം
ReplyDeleteപറയാതെ പറയുകയായിരിക്കാം
ഓമലേ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നൂ
നീയെന്നെയെന്തേ അറിയാതെപോയീ.
ഈ വരികള്‍ വളരെ മനോഹരമായിട്ടുണ്ട്.