ആറരവയസ്സു പ്രായമുള്ളപ്പോഴാണോ എന്നറിയില്ല
ആറരയ്ക്കുള്ള തീവണ്ടിയില്‍ ആദ്യമായി യാത്രചെയ്തത്
ആകാശത്തിന്റെ സീമന്തരേഖയില്‍ തിലകമുണ്ടായിരുന്നു
ആലുവാപ്പുഴയിലവള് കണ്ണാടി നോക്കുന്നതും ഞാന്‍ കണ്ടു
മുമ്പന്മാര് പിമ്പന്മാരും പിമ്പന്മാര് മുമ്പന്മാരുമാകുന്ന
മായാജാലവും ആദ്യം കണ്ടത്
ആറരയ്ക്കുള്ള തീവണ്ടിയില്‍ യാത്ര ചെയ്തപ്പോഴാണ്
പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ
ചിലപ്പോള്‍
പുഴവെള്ളത്തിന് ചെളിനിറമായിരുന്നു
മറ്റുചിലപ്പോള്‍ തെളിനിറവും
അപ്പോഴെല്ലാമാറരയുടെ വണ്ടി
പുഴയുടെ മേലേ നീണ്ടുകിടന്ന
അതേ പാളത്തിലൂടെയാണോടിയത്
പിന്നീടു ഞാന്‍ ആറരയുടെ വണ്ടിയില്‍
യാത്രചെയ്യുമ്പോള്‍ എനിക്ക് എന്തായാലും ആറര വയസ്സല്ല പ്രായം
എങ്കിലും ഓര്‍മ്മകളില്‍ ആവിപാറുന്നു...
ഒരിക്കല്‍ ആറരയുടെ വണ്ടി കിട്ടാതെവന്നപ്പോള്‍
സ്റ്റേഷന് മാസ്റ്ററോടു (ഞാന്‍)തിരക്കി
അന്നാണ് ഞാനാദ്യമായറിയുന്നത്
ആറരയുടെ വണ്ടി അഞ്ചരയുടെ വണ്ടിയാണെന്ന്
വെറുതേയല്ല കാലമിത്രയായിട്ടും
വീട്ടിലെ ഭിത്തിയില്‍ തൂങ്ങിച്ചത്തുകിടക്കുന്ന
ഘടികാരത്തിലെ ആറരമണിമാറാത്തതും
ജാതകം നോക്കുവാനല്ലെങ്കിലും
ചത്തക്ലോക്കിനെ സംസ്കരിക്കാത്തതും.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും
ആറരയുടെ വണ്ടിയെ അഞ്ചരയുടെ വണ്ടിയെന്ന്
മാറ്റിപ്പറയാന്‍ എന്റെ നാവു വഴങ്ങുന്നില്ല
അതുകൊണ്ടത്രേ മറ്റുള്ളവരും
ആറരയുടെ വണ്ടിക്കുപോകുവാന്
അഞ്ചരയ്ക്കെത്തുന്നത്.
Sunday, September 13, 2009
Subscribe to:
Post Comments (Atom)

ഹായ് വര്ഷണീ.....
ReplyDeleteകവിത(?)വായിച്ചു. ഇഷ്ടപ്പെട്ടു.
"ആറരയുടെ വണ്ടിയെ അഞ്ചരയുടെ വണ്ടിയെന്ന്
മാറ്റിപ്പറയാന്‍" എന്റെ നാവും വഴങ്ങുന്നില്ല.
ആശംസകളോടെ
അജയന്
അഭിപ്രായത്തിനു നന്ദി.'?' - ലെ ധ്വനിയും രസികതയും മനസിലാക്കുന്നു.
ReplyDeleteancharakkalla ini ezarakkethiyalum mathi..!
ReplyDeleteManoharam, Ashamsakal...!!!
ചാരുതയുള്ള ഭാവന,പക്ഷേ വല്ലാതെ പരത്തിപ്പറഞ്ഞു ഭംഗി കളഞ്ഞോ എന്നാണു സംശയം.
ReplyDeleteഎന്റെ സംശയമൊന്നും മുഖവിലക്കെടുക്കണ്ട,കെട്ടോ.കവിയ്ക്ക് തോന്നും പോലെ എഴുതാം.:)
ആശംസകൾ.
നന്ദി സുരേഷ്കുമാര്‍ പുഞ്ചയില്‍
ReplyDeleteവി.ശീ. നന്ദി അഭിപ്രായത്തിനും ആത്മാര്‍ത്ഥമായ വിലയിരുത്തലിനും നന്ദി
നന്നായിട്ടുണ്ട്-അടുത്ത കവിത വര്ഷിക്കുന്നതിനെന്തിനേ ഇത്ര നേരം?
ReplyDeleteThis comment has been removed by the author.
ReplyDeleteനന്ദി Jyo.വരവിനും വായനയ്ക്കും കമന്റിനും.
ReplyDelete